നിങ്ങൾക്കറിയാമോ? ഈ നിറത്തിലുള്ള സ്യൂട്ട്കേസ് കൈയിലുണ്ടെങ്കിൽ യാത്ര ‘റിസ്ക്കാണ്’

അടുത്ത ട്രിപ്പ് പോകാൻ നിങ്ങൾ തയ്യാറെടുക്കുകയാണോ? ആ യാത്രയിലേക്കായി ഒരു പുതിയ സ്യൂട്ട്കേസ് വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടോ? കാത്തിരിക്കുക! സ്യൂട്ട്കേസിന്റെ നിറം തിരഞ്ഞെടുക്കുമ്പോൾ ഒന്നു ശ്രദ്ധിക്കാം. പ്രശസ്ത സ്യൂട്ട്കേസ് ബ്രാൻഡായ ‘എമിനന്റ്’ നടത്തിയ ഒരു സർവ്വേ പ്രകാരം, ലോകമെമ്പാടും വിറ്റഴിയുന്ന സ്യൂട്ട്കേസുകളിൽ 40 ശതമാനത്തിൽ അധികവും കറുപ്പ് നിറത്തിലുള്ളതാണ്. ഇത് ലഗേജ് കറൗസലുകളിൽ അവയെ തിരിച്ചറിയാൻ വളരെ പ്രയാസമാക്കുന്നു.യുഎസ് സമ്മർ ക്യാമ്പായ വൈൽഡ് പാക്ക്സിലെ യാത്രാ വിദഗ്ധനായ ജാമി ഫ്രേസർ, കറുത്ത ലഗേജ് എന്തുകൊണ്ട് ഏറ്റവും നല്ല ഓപ്ഷനല്ലെന്ന് വിശദീകരിക്കുന്നു. കട്ടിയുള്ള പുറംചട്ടയുള്ള കറുത്ത സ്യൂട്ട്കേസുകളാണ് ലോകമെമ്പാടും ഏറ്റവും സാധാരണമായി കാണുന്നത്. ഇത് തിരിച്ചറിയാൻ ഏറ്റവും പ്രയാസമുണ്ടാക്കുന്നതും നഷ്ടപ്പെടാൻ ഏറ്റവും സാധ്യതയുള്ളതുമാണ്, അദ്ദേഹം പറയുന്നു.
Source link