KERALA
ഇന്‍ഡിഗോ ജീവനക്കാരെ വിരുന്നിന് ക്ഷണിക്കും, വീടിന് പുറത്തുനിര്‍ത്തും; വിമര്‍ശനവുമായി ഹര്‍ഷ ഭോഗ്ലെ

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്രക്കാരോടുള്ള പെരുമാറ്റത്തില്‍ കടുത്ത വിമര്‍ശനവുമായി ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ഒരു ദിവസം ഇന്‍ഡിഗോ ജീവനക്കാരെ തന്റെ വീട്ടിലേക്ക് അത്താഴത്തിന് ക്ഷണിച്ചേക്കാമെന്നും എന്നാല്‍ മേശ ഒരുക്കി ഭക്ഷണം തയ്യാറാകുന്നതുവരെ അവരെ പുറത്ത് കാത്തുനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും ഹര്‍ഷ ഭോഗ്ലെ തമാശരൂപേണ പറഞ്ഞു. മോശം പെരുമാറ്റം എന്ന ഹാഷ്ടാഗോടെയാണ് ഹര്‍ഷ ഭോഗ്ലെ ഇന്‍ഡിഗോയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.അതേ സമയം തനിക്ക് ഇന്‍ഡിഗോയില്‍നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം എന്താണെന്ന് ഹര്‍ഷ ഭോഗ്ലെ വെളിപ്പെടുത്തിയിട്ടില്ല. പുറപ്പെടേണ്ട സമയമായിട്ടും വിമാനത്തിനായി കാത്തിരിക്കേണ്ടി വന്നതാണ് അദ്ദേഹത്തെ നിരാശപ്പെടുത്തയതെന്നാണ് സൂചന.
Source link