KERALA

വിമാനത്താവളം വഴി 17 കോടി രൂപ കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ സാംബിയയില്‍ അറസ്റ്റില്‍


ലുസാക്ക: 20 ലക്ഷം ഡോളറിലധികം (17 കോടി രൂപ) പണവും അഞ്ച് ലക്ഷം ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്തതതായി സാംബിയന്‍ കസ്റ്റംസ്. കെന്നത്ത് കൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ സാംബിയന്‍ കസ്റ്റംസിന്റെ പിടിയിലാകുന്നത്. ദുബായിലേക്കാണ് ഇയാള്‍ പണം കടത്താന്‍ ശ്രമിച്ചതെന്ന് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് കമ്മിഷനെ(ഡിഇസി) ഉദ്ധരിച്ച് സാംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 27 വയസ്സുള്ള യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഇയാളുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത കെട്ടുകണക്കിന് നോട്ടുകളുടെ ചിത്രങ്ങള്‍ സാംബിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു. വലിയ സ്യൂട്ട്കേസിനകത്ത് കറുത്ത ബാഗുകളില്‍ നിറച്ച നിലയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഇതിന് പിന്നിലെന്നും അന്വേഷണം തുടരുകയാണെന്നും ഡിഇസി അറിയിച്ചു.


Source link

Related Articles

Back to top button