വിപണി ഇടിയുമ്പോൾ നേട്ടമുണ്ടാക്കാൻ മൊമെന്റം, എങ്ങനെ നിക്ഷേപിക്കണം?

ആഗോള തലത്തിലെ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യന്‍ സമ്പദ്ഘടന മികച്ച രീതിയിലാണു മുന്നേറുന്നത്. അടിസ്ഥാന ഘടകങ്ങളുടെ കാര്യത്തില്‍ രാജ്യം ശക്തമായ നിലയിലാണെന്നത് നിക്ഷേപ തന്ത്രങ്ങള്‍ മെനയുമ്പോൾ ഏറെ സഹായകമാണ്. എങ്കിലും ആഗോള സാഹചര്യങ്ങളും വിപണിയിലെ ചാഞ്ചാട്ടവുമെല്ലാം കണക്കിലെടുത്തുള്ള നിക്ഷേപ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, മിഡില്‍ ഈസ്റ്റിലെ അസ്ഥിരത, ചൈനയും അമേരിക്കയും സാമ്പത്തിക നയങ്ങളില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം നിക്ഷേപത്തെ ബാധിക്കും. ഇവയെല്ലാം ഇന്ത്യന്‍ വിപണിയിലും ചാഞ്ചാട്ടമുണ്ടാക്കിയേക്കാം. ഈ സാഹര്യത്തില്‍ നമുക്കു സ്വീകരിക്കാവുന്ന നിക്ഷേപ രീതികളുമുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വിവിധ വിപണി ഘട്ടങ്ങളില്‍ വൈവിധ്യവല്‍ക്കരണം നടത്തുകയും ഗുണമേന്മയുള്ള നിക്ഷേപത്തിലേക്കു കടക്കുകയും ചെയ്യുന്നത് പ്രസക്തമാണ്. ഹ്രസ്വകാല നേട്ടങ്ങളും ഒപ്പം തന്നെ ദീര്‍ഘകാല മൂലധന നേട്ടവും കൈവരിക്കാന്‍ ഇതു സഹായിക്കും.നഷ്ടസാധ്യത കുറക്കാന്‍ ഗുണമേന്മ പിന്തുടരാം
Source link