വിപണി തിരിച്ചുകയറുന്നുവോ? ഈ മാസം നിക്ഷേപിക്കാനൊരു ഓഹരിയിതാ

മാർച്ച് 4ന് 21,964 എന്ന താഴ്ന്ന നിലയിലെത്തിയ നിഫ്റ്റി പിന്നീട് ഉയർന്നു. ഈ തിരിച്ചുവരവ് 24,629വരെ തുടരുമെന്നു പ്രതീക്ഷിക്കാം. റാലികളിൽ 23,611ലും 24,629 ലും പ്രതിരോധവും തിരുത്തലിൽ 22,678ലും 21,550ലും പിന്തുണയും പ്രതീക്ഷിക്കാം.ജിഡിപി വളർച്ച, ഉന്മേഷം നൽകുന്ന സാമ്പത്തിക ഡാറ്റ, ദുർബലമാകുന്ന ഡോളർ, ക്രൂഡ് ഓയിൽ വിലയിടിവ്, അമേരിക്ക ഓട്ടമൊബീൽ താരിഫ് നടപ്പാക്കുന്നതു നീട്ടിയത് തുടങ്ങി ഓഹരി വിപണിക്ക് ആശ്വാസം നൽകുന്ന ഒട്ടേറെ ഘടകങ്ങൾ ഇപ്പോഴുണ്ട്. ഫെബ്രുവരിയിൽ മൊത്ത ജിഎസ്ടി കലക്ഷൻ 9.1% ഉയർന്നത് ഉപഭോഗം വർധിച്ചതിന്റെ സൂചനയും നൽകുന്നു. JSW Steel,Tata Steel, Hindalco Industries, Hindustan Zinc, Jindal Steel & Power, APL Apollo Tubes, Jindal Stainless, National Aluminium Company, Steel Authority of India, Ratnamani Metals & Tubes, Hindustan Copper, Shyam Metalics and Energy, Usha Martin, Godawari Power & Ispat, Maharashtra Seamless ഇവ പരിഗണിക്കാം.നിങ്ങൾ ഏതെങ്കിലും കമ്പനിയിൽ വിശ്വസിക്കുന്നുവെങ്കിൽ, ഓഹരി വില എത്ര ഇടിഞ്ഞാലും നിക്ഷേപത്തിൽ ഉറച്ചുനിൽക്കുക. പണം ആവശ്യമുണ്ടെങ്കിൽ മാത്രം വിൽക്കുന്നതു പരിഗണിക്കാം. ദീർഘകാല നിക്ഷേപം വിറ്റുകളയുന്നതു സാമ്പത്തിക ലക്ഷ്യങ്ങൾ വൈകിപ്പിക്കും. പോർട്ട്ഫോളിയോയുടെ പ്രകടനംകൂടി വിലയിരുത്തിവേണം തീരുമാനമെടുക്കാൻ. ബെയർ മാർക്കറ്റ് ഏതു സമയത്തുമുണ്ടാവും. ഇവിടെ ക്ഷമയോടെ കാത്തിരിക്കുകയാണു വേണ്ടത്. നിക്ഷേപിച്ച കമ്പനികളുടെ വളർച്ച നിരീക്ഷിച്ചു കൊണ്ടിരിക്കുക. പുതിയ നിക്ഷേപകർക്ക് വിപണിയിൽ പ്രവേശിക്കാൻ ഏറ്റവും നല്ല സമയമാണിത്.
Source link