മൂന്നുവയസ്സുകാരന് വിമാനത്തിൽ കുടിക്കാൻ നൽകിയത് വൈറ്റ് വൈൻ; തെറ്റ് പറ്റിപ്പോയെന്ന് എയർലൈൻ

മൂന്ന് വയസ്സുകാരന് വിമാന ജീവനക്കാർ അബദ്ധത്തിൽ നൽകിയത് വൈറ്റ് വൈൻ. കാത്തേ പസഫിക് എയർവേയ്‌സിലെ ബിസിനസ് ക്ലാസിൽ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടിക്കാണ് ഫ്ലൈറ്റ് അറ്റൻഡന്റ് വൈറ്റ് വൈൻ നൽകിയത്. ഏപ്രിൽ 24-ന് ഹോങ്കോങ്ങിൽനിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്‌നോട്ടിലാണ് തൻ്റെ ദുരനുഭവം പങ്കുവെച്ചത്. സംഭവത്തിൽ വിശദീകരണം നൽകാനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ എയർലൈൻ തയ്യാറായില്ലെന്ന് അവർ ആരോപിച്ചു. മകൻ്റെ അരികിൽ വെച്ച ഗ്ലാസിൽ വെള്ളമാണെന്നാണ് കരുതിയത്. പുളി രുചിയുണ്ടെന്ന് മകൻ പരാതിപ്പെട്ടപ്പോഴാണ് ലഹരിപാനീയമാണെന്ന് തിരിച്ചറിഞ്ഞത്. ജീവനക്കാർ ക്ഷമാപണം നടത്തുകയും പാനീയം മാറ്റി നൽകുകയും ചെയ്‌തു. എന്നാൽ ജീവനക്കാരുടെ പ്രതികരണത്തിൽ താൻ തൃപ്തയായിരുന്നില്ലെന്നും മകന് വൈദ്യസഹായം നൽകണമെന്ന് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.
Source link