WORLD

വിമാനം പറന്നത് മുഴുവൻ ടയറുമായി, ലാൻഡ് ചെയ്തപ്പോൾ ഒരെണ്ണമില്ല; യാത്രക്കാർ സുരക്ഷിതര്‍


ലാഹോർ ∙ അല്ലാമ ഇഖ്ബാൽ രാജ്യാന്തര വിമാനത്താവളത്തിൽ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തത് ഒരു ടയർ ഇല്ലാതെ. കറാച്ചിയിൽനിന്നു പുറപ്പെട്ട പികെ 306 വിമാനമാണ് ലാഹോറില്‍ ഒരു ടയർ ഇല്ലാതെ ലാൻഡ് ചെയ്തത്. സംഭവത്തിൽ പിഐഎ അന്വേഷണം ആരംഭിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6 പിൻ ചക്രങ്ങളിൽ ഒന്നാണ് കാണാതായത്.വിമാനം സുഗമമായ ലാൻഡിങ് നടത്തിയതായും പിന്നീട് നടത്തിയ പരിശോധനയിലാണ് ഒരു പിൻചക്രം ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. കറാച്ചിയിൽനിന്നു പുറപ്പെടുമ്പോൾ വിമാനത്തിൽ എല്ലാ ചക്രങ്ങളും ഉണ്ടായിരുന്നുവെന്നും അധികൃതർ പറയുന്നു. കറാച്ചി വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ടയർ നഷ്ടപ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പിഐഎ അധികൃതർ. യാത്രക്കാർക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിമാന കമ്പനി അറിയിച്ചു.


Source link

Related Articles

Back to top button