KERALA

‘മോണാലിസ’യ്ക്ക് സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത സംവിധായകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍


സാമൂഹിക മാധ്യമങ്ങളിലൂടെ രാജ്യംമുഴുവന്‍ ശ്രദ്ധനേടിയ യുവതിയാണ് മോണാലിസ എന്ന മോണി ഭോസ്‌ലെ. മഹാകുംഭമേള നടന്ന പ്രയാഗ്‌രാജില്‍ മാല വില്‍പ്പനയ്‌ക്കെത്തിയ യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അതിനിടെ, സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിക്കുകയും മുംബൈയില്‍നിന്നുള്ള സിനിമ പ്രവര്‍ത്തകര്‍ കുടുംബത്തെ ബന്ധപ്പെടുകയും ചെയ്തതോടെ മോണാലിസ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.പിന്നാലെ ‘ദ ഡയറി ഓഫ് മണിപ്പുര്‍’ എന്ന തന്റെ സിനിമയിലൂടെ മോണാലിസ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സനോജ് മിശ്ര രംഗത്തെത്തി. മോണാലിസ സിനിമ അഭിനയം സംബന്ധിച്ച ക്ലാസുകളില്‍ പങ്കെടുക്കുകയാണെന്നും അവര്‍ എഴുത്തും വായനയും പഠിക്കുകയാണെന്നുമുള്ള വിവരം പുറത്തുവന്നു. സനോജ് മിശ്രയാണ് അവരെ പഠിപ്പിച്ചത്. ഇതിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ബലാത്സംഗക്കേസില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായിരിക്കുകയാണ് സംവിധായകന്‍ സനോജ് മിശ്ര.


Source link

Related Articles

Back to top button