INDIA

വിമാനത്താവള കമ്പനി ഓഹരി ‘വിദേശത്തു’ വിറ്റ് മൂലധനം നേടാൻ അദാനി, തിരുവനന്തപുരത്തിനും നേട്ടം, ഓഹരികൾ ചുവപ്പിൽ


ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ (Adani Group) വിമാനത്താവളക്കമ്പനിയായ അദാനി എയർപോർട് ഹോൾഡിങ്സ് ലിമിറ്റഡും (Adani Airport Holdings Ltd) ഓഹരി വിറ്റഴിച്ച് മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. രാജ്യാന്തര നിക്ഷേപക സ്ഥാപനങ്ങൾക്ക് നിശ്ചിത ഓഹരികൾ വിറ്റഴിച്ച് 100 കോടി ഡോളർ വരെ (ഏകദേശം 8,600 കോടി രൂപ) സമാഹരിക്കാനാണ് നീക്കം. വികസന പ്രവർത്തനങ്ങൾക്കും ഭാവിയിലെ ഏറ്റെടുക്കലുകൾക്കുമാണ് പ്രധാനമായും ഈ തുക ചെലവഴിക്കുകയെന്നതിനാൽ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനും (Thiruvananthapuram Airport) അതു നേട്ടമായേക്കും.മുംബൈ, തിരുവനന്തപുരം, മംഗലാപുരം, ജയ്പുർ, ഗുവഹാത്തി, അഹമ്മദാബാദ്, ലക്നൗ വിമാനത്താവളങ്ങളാണ് നിലവിൽ അദാനി എയർപോർട്സിന്റെ നിയന്ത്രണത്തിലുള്ളത്. നവി മുംബൈയിൽ (Navi Mumbai Airport) സജ്ജമാകുന്ന പുതിയ വിമാനത്താവളവും അദാനി ഗ്രൂപ്പാണ് കൈകാര്യം ചെയ്യുക. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നിയന്ത്രണ ഗ്രൂപ്പുമാണ് അദാനി എയർപോർട്സ്. ഓഹരികളിൽ നഷ്ടംഇന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ വ്യാപാരം ചെയ്യുന്നത് നഷ്ടത്തിലാണ്. അദാനി പവർ ആണ് 2.52% ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിൽ. അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, എൻഡിടിവി എന്നിവയും രണ്ടു ശതമാനത്തിലധികം താഴ്ന്ന് വ്യാപാരം ചെയ്യുന്നു. എസിസി, അദാനി എനർജി സൊല്യൂഷൻസ്, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, അംബുജ സിമന്റ്, സംഘി ഇൻഡസ്ട്രീസ് എന്നിവ 0.23 മുതൽ 1.68% വരെയും നഷ്ടത്തിലാണുള്ളത്. 


Source link

Related Articles

Back to top button