വിരമിക്കാൻ പ്രകാശ് കാരാട്ട്, എം.എ. ബേബിയാകുമോ ജനറൽ സെക്രട്ടറി? കാരാട്ട് പറയുന്നു: ‘പിണറായി യോഗം വിളിച്ചാൽ കോൺഗ്രസുകാർ വരില്ല’

മധുരയിലെ 24ാം പാർട്ടി കോൺഗ്രസ് സിപിഎമ്മിന് പ്രതീക്ഷകളുടേതാണ്. പുതിയ ജനറൽ സെക്രട്ടറി, പ്രശ്നങ്ങൾ വിലയിരുത്തി വീണ്ടും ശക്തിപ്പെടാനുള്ള തന്ത്രങ്ങൾ തയാറാക്കൽ, കോൺഗ്രസുൾപ്പെടെ പ്രതിപക്ഷ കക്ഷികളുമായുള്ള കൂട്ടുകെട്ട് നയത്തിൽ കൂടുതൽ വ്യക്തത, അങ്ങനെ പ്രതീക്ഷകൾ പലതുണ്ട്. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വേർപാടിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ ഏകോപനച്ചുമതലയേറ്റ പ്രകാശ് കാരാട്ട്, പ്രായപരിധി വ്യവസ്ഥ ബാധകമായാൽ പൊളിറ്റ്ബ്യൂറോയിൽനിന്ന് വിരമിക്കുകയും ചെയ്യും. കാരാട്ട് ഉൾപ്പെടെ പലരും വിരമിക്കലിനു തയാറെടുക്കുകയാണ്. അതിന്മേൽ പാർട്ടി കോൺഗ്രസ് എന്തു തീരുമാനമായിരിക്കും എടുക്കുക?
സീനിയോറിറ്റി പരിഗണിച്ചാൽ എം.എ.ബേബിയാണ് ജനറൽ സെക്രട്ടറിയാവേണ്ടത്. അതു സംഭവിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരവും പ്രകാശ് കാരാട്ട് നൽകുന്നു. യുപിഎ കാലവും ബംഗാളിൽ പാർട്ടിക്ക് എന്താണ് സംഭവിച്ചതെന്നതും പ്രതിപക്ഷ ഐക്യത്തിന് സിപിഎം മുൻകയ്യെടുക്കാത്തത് എന്തുകൊണ്ടാണെന്നുമെല്ലാം വിശദീദരിക്കുന്നുണ്ട് കാരാട്ട്. ഒപ്പം തൃശൂരിൽ ബിജെപി എങ്ങനെയാണ് ജയിച്ചതെന്ന ചോദ്യവും നേരിടുന്നു. കേരളത്തിലെ ബിജെപിയുടെ വളർച്ചയ്ക്ക് സിപിഎമ്മാണ് സഹായിക്കുന്നതെന്ന ആരോപണവും മുന്നിലുണ്ട്. ബിജെപിയുമായി ചേർന്ന് എങ്ങനെ കോൺഗ്രസിനെ ഇല്ലാതാക്കാമെന്നാണ് സിപിഎം ചിന്തിക്കുന്നതെന്ന വിമർശനത്തോടും കാരാട്ട് മറുപടി പറയുന്നു.
Source link