വിരാട് കോലിയുടെ ടെസ്റ്റ് ജേഴ്സിക്ക് വൻ ഡിമാന്റ്; ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്ത് വിൽപ്പന തകൃതി

ബെംഗളൂരു: ശനിയാഴ്ച ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ താരം വിരാട് കോലിക്ക് ആദരമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകര്‍. ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനായി ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തുന്ന ആരാധകരോട് കോലിയുടെ 18-ാം നമ്പര്‍ ടെസ്റ്റ് ക്രികറ്റ് ജേഴ്‌സി ധരിച്ചുവരാനാണ് ആര്‍സിബി ആരാധകക്കൂട്ടത്തിന്റെ ആഹ്വാനം. ഇതോടെ ചിന്നസ്വാമി സ്‌റ്റേഡിയം പരിസരത്ത് കോലിയുടെ ടെസ്റ്റ് ജേഴ്‌സിയുടെ വില്‍പ്പന തകൃതിയാണ്.വെള്ളിയാഴ്ച സ്റ്റേഡിയത്തിന് സമീപം നിരവധി തെരുവു കച്ചവടക്കാരാണ് കോലിയുടെ ജേഴ്‌സി വില്‍പ്പന നടത്തുന്നത്. നിരവധിയാളുകള്‍ ജേഴ്‌സി വാങ്ങാനും എത്തുന്നുണ്ട്. ഇതോടെ ശനിയാഴ്ച ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയം വെള്ളക്കടലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Source link