‘വിരാട് കോലി 2 വർഷത്തേക്ക് ബിഗ്ബാഷ് ലീഗിലേക്ക്’: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സിഡ്നി സിക്സേഴ്സ്, പക്ഷേ…!

സിഡ്നി∙ ക്രിക്കറ്റ് വൃത്തങ്ങളെ ഞെട്ടിച്ച് ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി അടുത്ത രണ്ടു സീസണുകളിൽ ബിഗ്ബാഷ് ലീഗിൽ കളിക്കുമെന്ന് സിഡ്നി സിക്സേഴ്സിന്റെ പ്രഖ്യാപനം. ഓസ്ട്രേലിയയിലെ ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിൽ മൂന്നു തവണ ചാംപ്യൻമാരായിട്ടുള്ള ടീമാണ് സിഡ്നി സിക്സേഴ്സ്. വിരാട് കോലിയെ രണ്ടു വർഷ കരാറിൽ ടീമിലെത്തിച്ചു എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ സിഡ്നി സിക്സേഴ്സിന്റെ പ്രഖ്യാപനം. ഇന്ത്യൻ താരങ്ങളെ ഐപിഎലിൽ അല്ലാതെ ഒരു വിദേശ ലീഗിലും കളിക്കാൻ അനുവദിക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിർബന്ധ ബുദ്ധിയേക്കുറിച്ച് അറിയാവുന്നവർ ഇതുകേട്ട് ഞെട്ടിയെങ്കിലും, അധികം വൈകാതെ സത്യം പുറത്തുന്നു. ഏപ്രിൽ ഒന്നിന്റെ പ്രത്യേകതയായ വിഡ്ഢി ദിനത്തോട് അനുബന്ധിച്ച് സിഡ്നി സിക്സേഴ്സ് ഇറക്കിയ ഒരു ‘നമ്പർ’ മാത്രമായിരുന്നു കോലിയെ ടീമിലെടുത്തെന്ന പ്രഖ്യാപനം.
Source link