WORLD
വിറകു ശേഖരിക്കുന്നതിനിടെ യുവാവിനെ കാട്ടാന ആക്രമിച്ചു; അമ്മയും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബത്തേരി∙ കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്ക്. നൂൽപ്പുഴ മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണനാണു (40) പരുക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ഉന്നതിക്കു സമീപം വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. നാരായണന്റെ അമ്മയും ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഇവർ ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നാരായണനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link