വില്‍പന സമ്മർദ്ദം, രൂപയുടെ വീഴ്ച, വിപണിയ്ക്ക് കെണികൾ പല വിധം

ടിസിഎസിന്റെ റിസൾട്ട് വരാനിരിക്കെ ഐടി ഓഹരികളിൽ വന്ന വിൽപനസമ്മർദ്ദവും രൂപയുടെ വീഴ്ചയും മറ്റ് ഏഷ്യൻ വിപണികളിലെ വില്പന സമ്മർദ്ദവും ഇന്നും ഇന്ത്യൻ വിപണിക്ക് കെണിയൊരുക്കി. ബാങ്കുകൾ സമ്മർദ്ദത്തിലായപ്പോഴും നേട്ടത്തിൽ വ്യാപാരം തുടർന്ന ഇന്ത്യൻ ഐടി ഭീമന്മാർ ലാഭമെടുക്കലിൽ വീണതാണ് വിപണിയുടെ വീഴ്ചയുടെ കാഠിന്യമേറ്റിയത്. റിയൽറ്റി ഭീമന്മാരുടെ വീഴ്ചയും വിപണിക്ക് നിർണായകമായി. ഇന്ന് 23700 കടക്കാനാകാതെ ബുദ്ധിമുട്ടിയ നിഫ്റ്റി പിന്നീട് 23500 പോയിന്റിൽ പിന്തുണ ഉറപ്പിച്ചത് ഇന്ത്യൻ വിപണിക്ക് ആശ്വാസമാണ്. നിഫ്റ്റി 162 പോയിന്റ് നഷ്ടത്തിൽ 23526 പോയിന്റിലേക്ക് വീണപ്പോൾ സെൻസെക്സ് 77620 പോയിന്റിലേക്കും വീണു. ടിസിഎസ് രൂപയുടെ വീഴ്ചഫെഡ് മിനുട്സിനൊപ്പം അമേരിക്കൻ ഡോളർ മുന്നേറിയപ്പോൾ മറ്റ് നാണയങ്ങൾക്കൊപ്പം രൂപയുടെ വീഴ്ചയും ഇന്ന് ഇന്ത്യൻ വിപണിവീഴ്ചയിൽ നിർണായകമായി. അമേരിക്കൻ ഡോളറിനെതിരെ 86.10/- വരെ വീണ് രൂപ 85.86ലേക്ക് മെച്ചപ്പെട്ടു.
Source link