KERALA

പത്താംക്ലാസ് പരീക്ഷയില്‍ സ്‌കൂളില്‍ ഒന്നാംറാങ്ക്; ആഘോഷിക്കാന്‍ അവളില്ല, ഫലംവരും മുന്‍പെ യാത്രയായി


കൊല്‍ക്കത്ത: അസുഖം ബാധിച്ച് അവശയായിരിക്കുമ്പോഴാണ് അവള്‍ക്ക് പത്താംക്ലാസ് വാര്‍ഷിക പരീക്ഷ എത്തുന്നത്. പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ സ്വദേശിയായ തോയ്ബി മുഖര്‍ജി അവശതകള്‍ക്കിടയിലും പരീക്ഷ എഴുതിത്തീര്‍ത്തു. ഫലം വന്നു. സ്‌കൂളിലെ ഒന്നാം റാങ്ക് തോയ്ബി മുഖര്‍ജിക്ക്. എന്നാല്‍ അത് ആഘോഷിക്കാന്‍ അവളില്ലായിരുന്നു. ഫലം വരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, മഞ്ഞപ്പിത്തത്തോട് പോരാടി ആ 16 വയസ്സുകാരി മരണത്തിന് കീഴടങ്ങിയിരുന്നു.കടുത്ത പനിബാധിത ആയിട്ടാണ് തോയ്ബി പരീക്ഷ എഴുതിയിരുന്നത്. പരീക്ഷയ്ക്ക് ശേഷമാണ് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയത്. അപ്പോഴേക്കും അവളുടെ കരള്‍ പൂര്‍ണ്ണമായും തകരാറിലായിരുന്നു. ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോയെങ്കിലും ഏപ്രില്‍ 16 ന് ജീവന് വേണ്ടിയുള്ള പോരാട്ടത്തില്‍ അവള്‍ പരാജയപ്പെട്ടു.


Source link

Related Articles

Back to top button