WORLD

വില കുറവ്, വാങ്ങാൻ വൻതിരക്ക്; 14, 18 കാരറ്റ് സ്വർണം പണയം വയ്ക്കാനാകുമോ? ലാഭം മാത്രമല്ല ഈ ട്രെൻഡിന് പിന്നിൽ; ‘916’ന് എന്തു പറ്റും?


സ്ത്രീകൾക്കു മാത്രമല്ല ഇന്ന് പുരുഷനും സ്വർണമെന്നു പറഞ്ഞാൽ ജീവനായിരിക്കുന്നു. ദിനംപ്രതി വില കുതിച്ചു കയറുമ്പോൾ, നിക്ഷേപിക്കാൻ സ്വർണത്തെപ്പോലെ വിശ്വസിക്കാവുന്ന മറ്റൊന്നും ഇല്ലെന്നതാണ് കാരണം. എത്രയോ തലമുറകളായിരിക്കുന്നു, സ്വർണത്തിന്റെ ‘താരപദവിക്കു’ മാത്രം ഇതുവരെ ഇടിവു തട്ടിയിട്ടില്ല. നിക്ഷേപമായും ആഭരണമായും സൂക്ഷിക്കാവുന്ന ഒരേയൊരു വസ്തു. കാലമേറെ കഴിഞ്ഞിട്ടും സ്വർണാഭരണങ്ങൾ ഇപ്പോഴും സ്വീകരിക്കപ്പെടുന്നതിനു പിന്നിലെ കാരണങ്ങൾ പലതാണ്. സാധാരണയായി 22 കാരറ്റ് 916 സ്വർണാഭരണങ്ങളാണ് നിത്യജീവിതത്തിൽ നാം ഉപയോഗിച്ചു വരുന്നത്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് 22 കാരറ്റിന്റെ ഒരു പവൻ സ്വർണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയുൾപ്പടെ ഏകദേശം 68,000 രൂപയെങ്കിലും വേണ്ടിവരും. ആഭരണങ്ങളുടെ നിര്‍മാണ വൈദഗ്ധ്യം കൂടുന്നതിന് അനുസരിച്ചും ഹാൾമാർക്കിങ് ചാർജും ജിഎസ്ടിയും ഉൾപ്പെടെ കണക്കാക്കിയാൽ പിന്നെയും വിലകൂടും.
ഈ അവസരത്തിലാണ് കുറഞ്ഞ ചെലവില്‍ ആഭരണം അണിയുന്നതിനെ കുറിച്ചുള്ള ചിന്ത ജനങ്ങൾക്കിടയിൽ വന്നത്. കാരറ്റ് പരിഗണിക്കാതെ സ്വർണാഭരണങ്ങൾ വാങ്ങുക എന്നതായി അവരുടെ ചിന്ത. ഇതുവരെ ശുദ്ധമായ സ്വർണം വാങ്ങിയിരുന്നവർ 18, 14 കാരറ്റ് ആഭരണം ചോദിച്ചു വാങ്ങാൻ തുടങ്ങി. വിവാഹത്തിനുൾപ്പെടെ ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കുന്നത് പുത്തൻ ട്രെൻഡായി മാറിയത് ഇങ്ങനെയാണ്. 18, 14 കാരറ്റ് സ്വർണത്തിൽ തീർത്ത ആഭരണങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? അൽപം ലാഭം കിട്ടുമെന്നു കരുതി ഇത്തരം ആഭരണങ്ങൾ വാങ്ങുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടോ? വിശദമായി അറിയാം.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button