വിഴിഞ്ഞം; ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബിജെപി-ഇടതുപക്ഷ പ്രവർത്തകർ, നിയന്ത്രിച്ച് പോലീസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബിജെപി-ഇടതുപക്ഷ പ്രവർത്തകർ. സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ഇടതുപക്ഷ പ്രവർത്തകരും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് ബിജെപി പ്രവർത്തകരും മുദ്രാവാക്യം മുഴക്കിയതോടെ സദസ്സ് ശബ്ദകോലാഹലത്താൽ നിറഞ്ഞു. പോലിസ് ഉദ്യോഗസ്ഥർ ഇരുവിഭാഗത്തോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു. സംഘർഷസാധ്യതയില്ലെന്നാണ് വിവരം.പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും വേദിയിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് ഇരുവിഭാഗം പ്രവർത്തകരും ചേരിത്തിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയത്. 10:30 ഓടെ വിഴിഞ്ഞത്തെത്തിയ പ്രധാനമന്ത്രി തുറമുഖം സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം. കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരി. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രതയിലാണ് സുരക്ഷ ഉദ്യോഗസ്ഥർ.
Source link