KERALA

വിവസ്ത്രനായി ഓഫീസിലെത്തും; പ്രായം കൂടുന്നത് തടയാന്‍ കോടികള്‍ ചെലവിടുന്ന ബ്രയാന്‍ ജോൺസണിനെതിരേ ആരോപണം


പ്രായം കൂടുന്നത് തടയാനും യുവത്വം നിലനിര്‍ത്താനുമായി കോടികള്‍ ചെലവിടുന്ന അമേരിക്കന്‍ വ്യവസായിയും ശതകോടീശ്വരനുമാണ് ബ്രയാന്‍ ജോണ്‍സണ്‍. ഒരു വര്‍ഷം 2 മില്യണ്‍ ഡോളറാണ്(ഏകദേശം 17 കോടിയോളം രൂപ) ചെറുപ്പം നിലനിര്‍ത്താനായി ബ്രയാന്‍ ജോണ്‍സണ്‍ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. കര്‍ശനമായ ആരോഗ്യചിട്ടകളിലൂടെയും ഹെല്‍ത്ത് സപ്ലിമെന്റുകളിലൂടെയും തന്റെ പ്രായം അഞ്ചുവയസ്സുവരെ കുറച്ചതായും ബ്രയാന്‍ ജോണ്‍സണ്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.പ്രായം കൂടുന്നത് തടയാമെന്ന് അവകാശപ്പെടുന്ന ബ്രയാന്‍ ജോണ്‍സണ്‍ ഇതുമായി ബന്ധപ്പെട്ട പല വിവാദങ്ങളിലും നേരത്തെ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ഏറ്റവും ഒടുവിലായി ബ്രയാന്‍ ജോണ്‍സണിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന റിപ്പോര്‍ട്ടാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരിക്കുന്നത്. ബ്രയാന്‍ ജോണ്‍സണിന്റെ കമ്പനിയായ ‘ബ്ലൂപ്രിന്റി’ല്‍ നടക്കുന്ന അദ്ദേഹത്തിന്റെ വിചിത്രമായ പെരുമാറ്റരീതികളെക്കുറിച്ചും ഇതു പുറത്തറിയുന്നത് തടയാനായി ജീവനക്കാരുമായി നിര്‍ബന്ധിത കരാര്‍ തയ്യാറാക്കിയിരുന്നതുമായാണ് റിപ്പോര്‍ട്ട്. ബ്രയാന്‍ ജോണ്‍സണിനൊപ്പം ജോലിചെയ്തിരുന്ന മുപ്പതുപേരുമായി അഭിമുഖം നടത്തിയശേഷമാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.


Source link

Related Articles

Back to top button