KERALA

വിവാഹത്തട്ടിപ്പ്: പരാതിയുമായെത്തിയത് രണ്ട് സ്ത്രീകൾ; ഒരുവര്‍ഷംവരെ ഒപ്പംതാമസം, പിന്നെ അടുത്തവിവാഹം


തിരുവനന്തപുരം: യുവതികളെ വിവാഹംകഴിച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയശേഷം മുങ്ങിയ വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍. ആനാട് സ്വദേശിയും ടാക്‌സി ഡ്രൈവറുമായ വിമലി(37)നെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികളുടെ പരാതിയിലാണ് പ്രതിക്കെതിരേ കേസെടുത്തിരുന്നത്. ഒരാളെ വിവാഹം കഴിച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയശേഷം മുങ്ങിയശേഷം മറ്റൊരാളെ വിവാഹം കഴിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികളായ രണ്ട് യുവതികളില്‍നിന്ന് ആറരലക്ഷം രൂപയും അഞ്ചുപവന്‍ സ്വര്‍ണവുമാണ് പ്രതി തട്ടിയെടുത്തത്. ഇതിനുശേഷം മറ്റൊരുസ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നു.


Source link

Related Articles

Back to top button