KERALA
വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ ദുരന്തം, വിനോദയാത്ര അവസാന യാത്രയായി

പനമരം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച പ്രതിശ്രുത വധൂവരന്മാരുടെ വിയോഗത്തില്‍ വിറങ്ങലിച്ച് വയനാട്. നടവയല്‍ നെയ്ക്കുപ്പ കാരിക്കൂട്ടത്തില്‍ ബൈജുവിന്റെയും നിസ്സിയുടെയും മകള്‍ ടീന ബൈജുവും (26) അമ്പലവയല്‍ ഇളയിടത്തുമഠത്തില്‍ അലക്സാണ്ടറിന്റെയും ഷീജയുടെയും മകന്‍ അഖില്‍ അലക്‌സുമാണ് (27) അപകടത്തില്‍ മരിച്ചത്.ടീനയും അഖിലും തമ്മിലുള്ള വിവാഹം ജൂണ്‍ 16-ന് നടത്താനിരിക്കെയാണ് ഇരുവരും ഒരുമിച്ച് യാത്രയായത്. വിവാഹവുമായി ബന്ധപ്പെട്ട് അടുത്തദിവസം ടീന നാട്ടിലേക്കുതിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ നാട്ടിലേക്കുള്ള യാത്രയ്ക്കുമുന്‍പേ മരണം ഇരുവരെയും യാത്രയാക്കി. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ മൂന്നുവര്‍ഷമായി നഴ്‌സായ ടീന ജോലി രാജിവെച്ച് നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം.
Source link