KERALA

‘വിവാഹസര്‍ട്ടിഫിക്കറ്റിനും എക്‌സ്പയറി ഡേറ്റ്’; പിഡബ്ല്യുഡി ട്രെയ്‌ലര്‍ പുറത്ത്


ഡ്രൈവിംഗ് ലൈസന്‍സിലും പാസ്‌പോര്‍ട്ടിലും ഉള്ളതുപോലെ മാര്യേജ് സര്‍ട്ടിഫിക്കറ്റിലും കാലാവധി നിര്‍ണ്ണയിക്കുന്ന ഒരു തീയതി വേണമെന്ന ആശയവുമായി പിഡബ്ല്യുഡി (പ്രൊപ്പോസല്‍ വെഡ്ഡിങ് ഡിവോഴ്‌സ്) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ‘നമ്മുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ ഒരു എക്‌സ്‌പെയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കില്‍ റിന്യൂ ചെയ്യാം’, എന്ന നായികകയുടെ വാക്കുകളാണ് ട്രെയ്‌ലറില്‍ ശ്രദ്ധേയം.കളര്‍ഫുളായ സെറ്റിംഗില്‍ ഊട്ടിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് പിഡബ്ല്യുഡി. ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ജോ ജോസഫ് നിര്‍വ്വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് നേടിയ സിനോയ് ജോസഫാണ്. ശ്യാം ശശിധരന്‍ എഡിറ്റിംഗും സിദ്ധാര്‍ത്ഥ് പ്രദീപ് സംഗീതവും സൂസന്‍ ലംസ്ഡണ്‍ ആണ് ഛായാഗ്രാഹകന്‍. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പിആര്‍ഒ.


Source link

Related Articles

Back to top button