WORLD

‘വിശ്വാസത്തിൽ കൈ കടത്താനില്ല, വഖഫ് ബില്ലിൽ എംപിമാർ തീരുമാനം എടുത്തില്ലെങ്കിൽ ജനങ്ങൾ തീരുമാനം എടുക്കും’


കൊച്ചി ∙ കേരളത്തിൽ നിന്നുള്ള എംപിമാർ വഖഫ് ഭേദഗതി ബില്ലിൽ വേണ്ട രീതിയിൽ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കില്‍ ബാക്കി തീരുമാനം ജനങ്ങൾ എടുക്കുമെന്നും കേരള കാത്തലിക് ബിഷപ് കൗൺസിൽ (കെസിബിസി) വക്താവ് ഫാ. തോമസ് തറയിൽ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച സാഹചര്യത്തിലാണ് കെസിബിസി നിലപാട് വ്യക്തമാക്കിയത്. ‘വഖഫ് നിയമം എടുത്തുകളയുക എന്നല്ല, മറിച്ച് ഇതിലെ അനിയന്ത്രിതമായ കാര്യങ്ങൾ ഭേദഗതി ചെയ്യണം. പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ വരുമ്പോൾ മുനമ്പം പോലുള്ള വിഷയങ്ങൾ ഉയർന്നു വരുന്നതിന് ഇടയാക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിന് എംപിമാർ വോട്ടു ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യം. അല്ലാതെ വഖഫ് നിയമം മുഴുവനായി എടുത്തുകളയണമെന്നോ വഖഫ് നിയമം പൂർണമായി ഭേദഗതി ചെയ്യണമെന്നോ അല്ല ആവശ്യപ്പെടുന്നത്. മുസ്‍ലിം സമൂഹത്തിന്റെ വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളാണ് വഖഫ് നിയമത്തിൽ ഉള്ളത് എന്നതിനാൽ തന്നെ തങ്ങൾ അതിലൊന്നും കൈകടത്താൻ ആഗ്രഹിക്കുന്നില്ല, ഫാ. തോമസ് തറയിൽ പറഞ്ഞു.


Source link

Related Articles

Back to top button