KERALA
‘വിൻ സിയുടേത് ധീരമായ നിലപാട്; മാറ്റിനിര്‍ത്തപ്പെടില്ലെന്ന് ഉറപ്പാക്കേണ്ടത് സിനിമാമേഖലയിലുള്ളവർ’

ഷൈനിനെതിരായ വെളിപ്പെടുത്തലിനെത്തുടര്‍ന്നുള്ള അന്വേഷണവുമായി നടി വിന് സി അലോഷ്യസ് സഹകരിക്കുമെന്ന് അറിയിച്ചതായി മന്ത്രി എം.ബി.രാജേഷ്. നേരത്തെ അന്വേഷണവുമായി സഹകരിക്കില്ലെന്ന് വിന് സിയുടെ കുടുംബം പറഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല എന്ന വിന് സിയുടെ നിലപാട് ധീരമാണെന്നും ചലച്ചിത്രമേഖലയിലെ എല്ലാവരും ഇങ്ങനെ മുന്നോട്ട് വരണമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അന്വേഷണത്തോട് വിന് സി സഹകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരാതിയുമായി മുന്നോട്ട് വന്ന വിന് സി അതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സിനിമാമേഖലയിലുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
Source link