വിൽ ജാക്സ് മികവിൽ മുംബൈ; സൺറൈസേഴ്സിനെതിരേ നാലുവിക്കറ്റ് ജയം മുംബൈ: വാംഖഡെയിലെ സ്വന്തം തട്ടകത്തിൽ സൺറൈസേഴ്സ് …

മുംബൈ: വാംഖഡെയിലെ സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാലുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഇംഗ്ലണ്ട് താരം വില്‍ ജാക്‌സിന്റെ ഓള്‍റൗണ്ടിങ് മികവാണ് മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ മുംബൈ 11 പന്തുകൾ ശേഷിക്കേ ലക്ഷ്യം മറികടന്നു. സ്കോർ: 166/ 6മൂന്നോവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റും 26 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 36 റണ്‍സും നേടിയ വില്‍ ജാക്‌സാണ് വാംഖഡെയിലെ വ്യാഴാഴ്ചത്തെ താരം. ഓപ്പണര്‍മാരായ റയാന്‍ റിക്കില്‍ട്ടണ്‍ (23 പന്തില്‍ 31), രോഹിത് ശര്‍മ (16 പന്തില്‍ 26), സൂര്യകുമാര്‍ യാദവ് (15 പന്തില്‍ 26), തിലക് വര്‍മ (21), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (എട്ടുപന്തിൽ 21) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് 26 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകള്‍ നേടി.
Source link