KERALA

വി.വി രാജേഷിനെതിരേ പോസ്റ്റ‍ർ ഒട്ടിച്ചത് ബിജെപിക്കാ‍ർ തന്നെ; CCTV അടക്കം പരിശോധിച്ചു, 3 പേർ അറസ്റ്റിൽ


തിരുവനന്തപുരം: ബിജെപി നേതാവ് വി.വി. രാജേഷിനെതിരേ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ. നാഗേഷ്, മോഹൻ, അഭിജിത്ത് എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നേരത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നേതാവിന്റെ അനുയായികളാണ് പിടിയിലായവർ.ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് പിന്നാലെയായിരുന്നു വി.വി. രാജേഷിനെതിരേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിലും വി.വി. രാജേഷിന്റെ വീടിനുമുന്നിലുമായിട്ടായിരുന്നു അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.


Source link

Related Articles

Back to top button