KERALA
വീടുകളിലെ ചെടിച്ചട്ടികൾ തകർത്തു, കൈയേറ്റം; എറണാകുളത്ത് യുവാക്കളുടെ അതിക്രമം, ലഹരിയിലെന്ന് നാട്ടുകാർ

കൊച്ചി: എറണാകുളം കണ്ണമാലിയില്‍ യുവാക്കളുടെ അതിക്രമം. വീടുകളില്‍ കയറി ചെടിച്ചട്ടികള്‍ തകര്‍ത്ത യുവാക്കള്‍ ചോദ്യംചെയ്ത നാട്ടുകാരെ കൈയേറ്റംചെയ്തു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവംലഹരിയിലാണ് യുവാക്കള്‍ ആക്രമണം നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ആദ്യം വീടുകളിലെ ചെടിച്ചട്ടികള്‍ എറിഞ്ഞുടച്ചാണ് അതിക്രമം തുടങ്ങിയത്. ഇത് ചോദ്യംചെയ്തതോടെ നാട്ടുകാരെ കൈയേറ്റംചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.
Source link