വീടുപണിക്കിടെ രണ്ടാംനിലയിൽനിന്ന് താഴേക്കുവീണ് തൊഴിലാളി; സാഹസികമായി കൈകളിൽ താങ്ങി കരാറുകാരൻ | വീഡിയോ

പുനലൂര്‍: കൊല്ലത്ത് വീടുപണിക്കിടെ രണ്ടാംനിലയില്‍നിന്ന് കാല്‍വഴുതി താഴേക്ക് വീണ തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തി കരാറുകാരന്‍. കൊല്ലം പുനലൂര്‍ കുതിരച്ചിറയില്‍ ചൊവ്വാഴ്ച പകലാണ് സംഭവം നടന്നത്. തൊഴിലാളിയായ പ്ലാച്ചേരി സ്വദേശി ശങ്കറിനെ കരാറുകാരന്‍ പുനലൂര്‍ സ്വദേശി ഗണേശനാണ് രക്ഷിച്ചത്. അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ഞെട്ടിലിലും സന്തോഷത്തിലുമാണ് ശങ്കര്‍. ദൈവത്തിന്റെ കരങ്ങള്‍പോലെയാണ് ഗണേശന്റെ കൈകള്‍ തന്നെ താങ്ങിയതെന്ന് ശങ്കര്‍ നിറകണ്ണുകളോടെ പറയുമ്പോള്‍, ഒരു ജീവന്‍ രക്ഷിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഗണേശന്‍. കുതിരച്ചിറയില്‍ നിര്‍മാണം പുരോഗമിക്കുന്ന വീടിന്റെ രണ്ടാംനിലയിലാണ് ചൊവ്വാഴ്ച പണിനടന്നുകൊണ്ടിരുന്നത്. അവിടെ രണ്ടാംനിലയുടെ കോണ്‍ക്രീറ്റിന്റെ തട്ടിളക്കുന്ന പ്രവൃത്തിയിലായിരുന്നു ശങ്കര്‍ ഏര്‍പ്പെട്ടിരുന്നത്. ഇതിനിടെ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.
Source link