വീട്ടിലെ മണിപ്ലാന്റ് പണം തരാന്‍ നാണയം ഈ വിധം വയ്ക്കുക

വീട്ടിൽ മണിപ്ലാന്റ് വെയ്ക്കുന്നത് ഐശ്വര്യസൂചകമാണ് എന്നാണ് പറയപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വീട്ടിൽ മണിപ്ലാന്റ് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പണം വരാൻ വീട്ടിൽ മണിപ്ലാന്റ് വെക്കുമ്പോൾ ശ്രദ്ധിക്കാൻ (ഫോട്ടോസ്- Samayam Malayalam) സമ്പത്ത് വര്‍ദ്ധിയ്ക്കാന്‍, ഐശ്വര്യമുണ്ടാകാന്‍ ആഗ്രഹിയ്ക്കുന്നവരാണ് എല്ലാവരും. ഇതിനായി പലരും പല കാര്യങ്ങളെ കൂട്ടുപിടിയ്ക്കാറുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് വീട്ടില്‍ ചില സസ്യങ്ങള്‍ നടുന്നത്. മണിപ്ലാന്റ്, വീട്ടില്‍ തന്നെ പണം എന്നതിനെ സൂചിപ്പിയ്ക്കുന്ന ഇത് വീട്ടില്‍ വയ്ക്കുന്നത് പണമുണ്ടാകാന്‍ നല്ലതാണെന്ന് നാം പൊതുവേ വിശ്വസിയ്ക്കുന്നു. ഇതിനാല്‍ തന്നെ മിക്കവാറും വീടുകളില്‍ ഇതുണ്ടാകും. വീട്ടില്‍ മണിപ്ലാന്റുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ പണം കൂടും, നാം വിചാരിയ്ക്കുന്ന ഐശ്വര്യവും സദ്ഫലവും വരും.മണിപ്ലാന്റ് വെക്കുമ്പോൾനാണയംസാമ്പത്തികലാഭത്തിനായി മണിപ്ലാന്റിന്റെ ചുവട്ടില്‍ ഒരു വസ്തു വയ്ക്കുകയാണ് വേണ്ടത്. ഇത് തറയിലാണോ ചട്ടിയിലാണോ വച്ചിരിയ്ക്കുന്നതെന്ന് അനുസരിച്ച് ഇതിന്റെ ചുവട്ടിലായി മണ്ണുമാറ്റി ഇത് വച്ചാല്‍ മതിയാകും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഒരു രൂപാ നാണയമോ 5 രൂപാ നാണയമോ എടുത്ത് ഇത് നിലവിളക്കിന് മുന്‍പില്‍ ഇരുന്നോ നിന്നോ മഹാലക്ഷ്മീദേവിയെ പ്രാര്‍ത്ഥിയ്ക്കുക.കൈകൾ കൂപ്പിഏതെങ്കിലും മഹാലക്ഷ്മിദേവീ മന്ത്രം 108 തവണ ചൊല്ലി ഇരുകയ്യും കൂപ്പി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തീരാനും കടങ്ങളുണ്ടെങ്കില്‍ ഇത് മാറാനും പ്രാര്‍ത്ഥിയ്ക്കുക. ഇതുപോലെ തൊഴില്‍ ഉയര്‍ച്ചയ്ക്കായി പ്രാര്‍ത്ഥിയ്ക്കാം. ഇത് സ്വയമേ ഉളളവര്‍ക്കായോ മറ്റുള്ളവര്‍ക്കായോ പ്രാര്‍ത്ഥിയ്ക്കാം. ഭാഗ്യം തുണയ്ക്കാന്‍ പ്രാര്‍ത്ഥിയ്ക്കുക, നല്ല വിജയമുണ്ടാകാന്‍, പ്രശസ്തിയും പ്രശംസയും, സാമ്പത്തികസ്രോതസുകള്‍ നമ്മെ തേടി വരാന്‍ പ്രാര്‍ത്ഥിയ്ക്കുക.നെയ്യ്ഇതിന് ശേഷം നാണയത്തില്‍ ഇരുവശത്തും അല്‍പം നെയ്യ് പുരട്ടാം. ഈ നാണയം കയ്യില്‍ പിടിച്ച് നിലവിളക്കില്‍ മൂന്ന് തവണ ഉഴിയുക. ശേഷം ഇത് തുണിയിലോ പേപ്പറിലോ പൊതിഞ്ഞ് മണിപ്ലാന്റിന്റെ ചുവട്ടില്‍ കുഴിച്ചിടുക. ഇത് സാമ്പത്തികലാഭത്തിന് നല്ലതാണ്. ഐശ്വര്യവും നേട്ടവുമുണ്ടാകാന്‍ ഇതേറെ നല്ലതാണ്. മണിപ്ലാന്റിനെ നല്ല രീതിയില്‍ സംരക്ഷിയ്ക്കുക, ഇതിനെ തൊട്ടുതഴുകി സംസാരിയ്ക്കാം. പുറത്ത് നിന്നും വരുന്നവരെ ഇത് തൊടാനോ ഇലകള്‍ നുള്ളാനോ ഒന്നും തന്നെ അനുവദിയ്ക്കരുത്. രചയിതാവിനെക്കുറിച്ച്ലക്ഷ്മികഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്‍പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്‍പര്യമുള്ള വ്യക്തിയാണ്…. കൂടുതൽ വായിക്കുക
Source link