KERALA
വീട്ടില്‍കിടന്ന വാഹനത്തിന് ടോള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ ചോരും, പരാതിപ്പെടാം ഈ നമ്പറില്‍

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോള്‍ കേന്ദ്രം വഴി പോകാത്തപ്പോഴും പണം നഷ്ടപ്പെടുന്നു. സംഭവത്തില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. വാഹനം വീട്ടില്‍ നില്‍ക്കെ പന്നിയങ്കര ടോള്‍ കേന്ദ്രത്തിലൂടെ കടന്നു പോയതായി ചൂണ്ടിക്കാട്ടി 55 രൂപ ഫാസ്റ്റാഗില്‍ നിന്ന് പിടിച്ചതായി മൊബൈലിന് സന്ദേശം വന്നുവെന്ന് തരൂര്‍ ഗ്രാമപ്പഞ്ചായത്തംഗമായ യൂസഫ് പറഞ്ഞു. പന്നിയങ്കര ടോള്‍ കേന്ദ്രത്തിലെത്തി വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പണം തിരികെ നല്‍കാമെന്ന് കരാര്‍ കമ്പനി അറിയിച്ചു. മണ്ണൂര്‍ സ്വദേശി ഫൈസല്‍, അമ്പാട്ടുപറമ്പ് നൗഷാദ്, തോണിപ്പാടം ബദറുദ്ദീന്‍ തുടങ്ങിയവര്‍ക്കും വാഹനം ടോള്‍ കേന്ദ്രം കടക്കാത്ത സമയങ്ങളില്‍ പണം നഷ്ടപ്പെട്ടു.
Source link