KERALA
വീട്ടില്‍നിന്നിറങ്ങി, ഓഫീസിലെത്തിയില്ല; കോട്ടയത്ത് യുവതിയെ കാണാനില്ലെന്ന് പരാതി, CCTV ദൃശ്യം ലഭിച്ചു

കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കാണാനില്ല. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയതായിരുന്നു ഇവർ. വൈകുന്നേരം ഭർത്താവ് പഞ്ചായത്തോഫീസിൽ എത്തിയപ്പോഴാണ് ഇവിടെയും എത്തിയില്ലെന്ന് വിവരമറിയുന്നത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ബിസ്മി വീട്ടിൽനിന്നിറങ്ങിയത്. വൈകീട്ട് തിരിച്ച് വീട്ടിലെത്തേണ്ട സമയമായിട്ടും കാണാതിരുന്നതിനെത്തുടർന്നാണ് ഭർത്താവ് പഞ്ചായത്തോഫീസിലെത്തിയത്. അപ്പോഴാണ് ബിസ്മി അന്നേദിവസം ജോലിക്ക് എത്തിയിട്ടില്ലെന്ന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകി.
Source link