KERALA
വീട്ടിൽ സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ; 360 ലിറ്റർ കള്ളും കണ്ടെടുത്തു

ചിറ്റൂർ: ചിറ്റൂർ എക്സൈസ് സർക്കിളും പാലക്കാട് തോപ്പ് സ്ക്വാഡും നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ. പെരുമാട്ടി മല്ലൻചള്ള സ്വദേശി നാനേഷ് (32), കോരയാർചള്ള സ്വദേശി എ. രാധാകൃഷ്ണൻ (40) എന്നിവരാണ് പിടിയിലായത്. വീടിനോടുചേർന്ന് നിർത്തിയിട്ട പിക്കപ്പ് വാനിൽനിന്ന് 360 ലിറ്റർ കള്ളും കണ്ടെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ നാനേഷിന്റെ പെരുമാട്ടി മല്ലൻചള്ളയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 15 കന്നാസുകളിലായി സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. കള്ള് സൂക്ഷിച്ച വാനും എക്സൈസ് കസ്റ്റഡിയിലെടുത്തു.
Source link