വീട്ടുകാർ എത്തുംമുൻപ് ഗോകുലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ത്? പ്രേരണ തിരഞ്ഞ് പോലീസ്

കല്പറ്റ: അമ്പലവയൽ നെല്ലാറച്ചാൽ പുതിയപാടിയിലെ ഗോകുൽ കല്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചതിന്റെ പ്രേരണ തിരഞ്ഞ് പോലീസ്. 31-ന് വൈകീട്ടോടെ പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് ഒരുരാത്രി പോലീസ് സ്റ്റേഷനിൽത്തന്നെ കഴിഞ്ഞ കുട്ടിയെ വീട്ടുകാർ എത്തുംമുൻപ് പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ചതെന്തെന്നത് വിശദീകരിക്കലായിരിക്കും പോലീസ് അന്വേഷണത്തിൽ നിർണായകമാവുക.കുട്ടി മുൻപും ആത്മഹത്യാപ്രവണത കാണിച്ചിരുന്നുവെന്ന് ന്യായീകരിക്കാനുള്ള ശ്രമമാണ് പോലീസിൽനിന്ന് ഇപ്പോൾ ഉയരുന്നത്. കുട്ടിയുടെ കൈയിൽ ബ്ലേഡുകൊണ്ട് കോറിയതിന് സമാനമായ മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടെന്ന് സൂചനയുണ്ട്. ഇതിന്റെ ചുവടുപിടിച്ച് പോലീസ് കുട്ടിയുടെ നവമാധ്യമ അക്കൗണ്ടുകളടക്കം പരിശോധിച്ചിട്ടുണ്ട്. കുട്ടിയുടെ ചില ചിത്രങ്ങൾ തെളിവായും ശേഖരിച്ചിട്ടുണ്ട്. കുട്ടി ആത്മഹത്യാപ്രവണത കാണിച്ചിരുന്നോയെന്ന് ബന്ധുക്കൾക്കിടയിൽ ഉൾപ്പെടെ അന്വേഷിച്ചിട്ടുണ്ട്.
Source link