INDIA

വീണുടഞ്ഞ് സെൻസെക്സ്; നഷ്ടം 10.5 ലക്ഷം കോടി, നെഞ്ചുലച്ച് മെറ്റലും ഐടിയും ഫാർമയും, കേരള ഓഹരികളിലും തകർച്ച


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നുവിട്ട ‘താരിഫ് ഭൂതം’ ഇന്ത്യൻ ഓഹരി വിപണിയെയും പിടിച്ചുലയ്ക്കുന്നു. ഇന്ത്യ ഉൾപ്പെടെ 180ലേറെ രാജ്യങ്ങൾക്കുമേൽ ട്രംപ് പകരച്ചുങ്കം (Reciprocal Tariff) പ്രഖ്യാപിച്ചതിനു പിന്നാലെ, ആഗോള വ്യാപാരയുദ്ധം കൂടുതൽ വഷളാകുമെന്ന വിലയിരുത്തലുകളാണ് ഓഹരികളെ തകർക്കുന്നത്. യുഎസ്, യൂറോപ്പ് ഓഹരി വിപണികളും ജാപ്പനീസ് നിക്കേയ് അടക്കം പ്രമുഖ ഏഷ്യൻ ഓഹരി വിപണികളും കനത്ത നഷ്ടം നേരിട്ടതിന്റെ ആഘാതം ഇന്ന് ഇന്ത്യയിൽ അലയടിച്ചു.76,160ൽ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഇന്നൊരുഘട്ടത്തിൽ 1,000 പോയിന്റിലേറെ നഷ്ടവുമായി 75,286 വരെ ഇടിഞ്ഞു. ഇന്നത്തെ അവസാന സെഷനിലേക്ക് പ്രവേശിക്കുമ്പോൾ വ്യാപാരം നടക്കുന്നത് 934 പോയിന്റ് (-1.22%) ഇടിഞ്ഞ് 75,359ൽ. 23,190ൽ തുടങ്ങിയ നിഫ്റ്റി 22,874 വരെ താഴ്ന്നെങ്കിലും വ്യാപാരം പുരോഗമിക്കുന്നത് 349 പോയിന്റ് (-1.50%) ഇടിഞ്ഞ് 22,900ൽ.സെൻസെക്സിലെ വീഴ്ചകൾചോരക്കളമായി മെറ്റലും ഫാർമയും


Source link

Related Articles

Back to top button