അയഞ്ഞ വസ്ത്രം ധരിച്ചത് ഗര്ഭിണിയായതിനാലാണോ?; പ്രതികരിച്ച് ശോഭിതയോട് അടുത്ത വൃത്തങ്ങള്‍

നടി ശോഭിതാ ധൂലിപാല ഗര്‍ഭിണിയാണെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശോഭിത കൂടുതലായും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഇതിന് കാരണമായി പാപ്പരാസികള്‍ കണ്ടെത്തിയത്. ബേബി ബംപ് കാണാതിരിക്കാനാണ് ശോഭിത അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നും മുംബൈയില്‍ നടന്ന വേവ്സ് ഉച്ചകോടിക്കെത്തിയപ്പോഴും വയര്‍ മറയ്ക്കുന്ന തരത്തില്‍ സ്റ്റൈല്‍ ചെയ്ത സാരിയാണ് ശോഭിത ധരിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.എന്നാല്‍ ശോഭിതയുമായി അടുത്ത വൃത്തങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി. ‘ശോഭിത ധരിച്ചത് ‘ആന്റി-ഫിറ്റ്’ വസ്ത്രങ്ങളാണ്. അത് ഗര്‍ഭിണിയാകുന്ന സമയത്ത് ധരിക്കുന്ന വസ്ത്രങ്ങളല്ല. വസ്ത്രധാരണശൈലിയിലെ ഒരു മാറ്റം ചൂണ്ടിക്കാട്ടി ഇത്രയും വലിയൊരു കഥ മെനഞ്ഞുണ്ടാക്കി എന്നത് വിശ്വസിക്കാനാവുന്നില്ല’-ശോഭിതയോട് അടുത്ത വൃത്തങ്ങല്‍ ഇ ടൈംസിനോട് പ്രതികരിച്ചു.
Source link