KERALA

‘എംഎല്‍എ പദവിയില്‍ വല്ലാതെ അഭിരമിക്കുന്നു, അഹങ്കാരം പാടില്ല’; ജനീഷ് കുമാറിനെതിരേ ജി. സുധാകരന്‍


ആലപ്പുഴ: വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍. ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു സുധാകരന്റെ പരസ്യവിമര്‍ശനം. ഒരു എം.എല്‍.എ സര്‍ക്കാര്‍ ഓഫീസില്‍ കയറി കാണിച്ചത് കണ്ടില്ലേ. നക്‌സല്‍ വരുമെന്നാണ് ഭീഷണി. നക്‌സലിസം നമ്മള്‍ അംഗീകരിക്കുന്നതാണോ? എംഎല്‍എ എന്ന പദവിയില്‍ വല്ലാതെ അഭിരമിക്കുന്നു, അയാള്‍. ഇത് പ്രമാണിമാരുടെ സംസ്‌കാരമാണ്‌, നമ്മുടെ സംസ്‌കാരമല്ല. ആ എം.എല്‍.എ പഠിച്ചത് നമ്മുടെ പുസ്തകമല്ല. എന്നാല്‍ നില്‍ക്കുന്നത് നമ്മുടെകൂടെ- സുധാകരന്‍ പറഞ്ഞു.


Source link

Related Articles

Back to top button