INDIA
വീണ്ടും ഐപിഒയുമായി ടാറ്റ ഗ്രൂപ്പ്; ഇക്കുറി ടാറ്റ ക്യാപിറ്റൽ

കൊച്ചി ∙ ടാറ്റ ക്യാപ്പിറ്റലിൽനിന്നു താമസിയാതെ ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യുണ്ടാകും. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഏറെ നാളായി വിപണി പ്രതീക്ഷിക്കുന്ന ഐപിഒയ്ക്ക് അനുമതി നൽകി. രണ്ടു പതിറ്റാണ്ടിനിടയിൽ ടാറ്റ ഗ്രൂപ്പിൽനിന്ന് ഐപിഒ വിപണിയിലെത്തുന്ന രണ്ടാമത്തെ കമ്പനിയായിരിക്കും ടാറ്റ ക്യാപ്പിറ്റൽ.2023 നവംബറിൽ ഐപിഒ വിപണിയിലെത്തിയ ടാറ്റ ടെക്നോളജീസിനു നിക്ഷേപകരിൽനിന്നു ലഭിച്ച പിന്തുണ ഭീമമായിരുന്നു. 500 രൂപ മുഖ വിലയുള്ള ഓഹരികൾ ലിസ്റ്റ് ചെയ്തത് 1199.95 രൂപ നിരക്കിലാണ്. നിക്ഷേപകർക്ക് ആദ്യ വ്യാപാരദിനത്തിലുണ്ടായ മൂലധന നേട്ടം തന്നെ 139.99%. ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) ഐപിഒ വിപണിയിലെത്തിയത് 2004ൽ ആയിരുന്നു. കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
Source link