വീണ്ടും കുതിച്ച് ഇന്ത്യൻ വിപണി, ആർബിഐക്ക് പിന്നാലെ കാളകളെ അഴിച്ചു വിട്ട് വിദേശഫണ്ടുകളും

ആർബിഐ ഡോളർ വില്പന നടത്തിയത് രൂപയ്ക്ക് മുന്നേറ്റം നൽകിയതാണ് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് ആധാരമായത്. വിദേശ ബ്രോക്കർമാരും റേറ്റിങ് ഏജൻസികളുമടക്കം ഇന്ത്യക്കും, വിപണിക്കും സാധ്യതകൾ കൽപ്പിച്ചു തുടങ്ങിയതും എഫ്&ഓ കെണിയിൽപ്പെട്ട വിദേശ ഫണ്ടുകൾ അടക്കമുള്ള ‘കരടി’കൾ ഷോർട് കവറിങ് തുടരുന്നതും, വിദേശ ഫണ്ടുകളുടെ തിരിച്ചു വരവ് കണ്ട ‘പുത്തൻ’ റീറ്റെയ്ൽ നിക്ഷേപകർ തിരിച്ചിറങ്ങിയതും വിപണിക്ക് അനുകൂലമായി. വിദേശഫണ്ടുകൾ കഴിഞ്ഞ രണ്ടു സെഷനുകളിലായി 10,000 കോടി രൂപയുടെ വാങ്ങലാണ് നടത്തിയത്. തുടർച്ചയായ ആറാം ദിനവും മുന്നേറിയ ഇന്ത്യൻ വിപണി ഒന്നേ കാൽ ശതമാനത്തിൽ കൂടുതൽ നേട്ടം കുറിച്ചു. നിഫ്റ്റി 23658 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 1078 പോയിന്റുകൾ മുന്നേറി 77984 പോയിന്റിലും ക്ളോസ് ചെയ്തു. രൂപ കുതിക്കുന്നു ബ്രിട്ടനും, യൂറോ സോണും അനുമാനത്തിലും മികച്ച പിഎംഐ ഡേറ്റകൾ കുറിച്ചത് യൂറോപ്യൻ വിപണികൾക്കും അനുകൂലമായി. ഇന്ന് അമേരിക്കൻ വിപണി ആരംഭിക്കുന്നതിന് മുൻപ് മാനുഫാക്‌ചറിങ് പിഎംഐ ഡേറ്റ വരുന്നത് വിപണിക്ക് പ്രധാനമാണ്.
Source link