വീണ്ടും വെല്ലുവിളിച്ച് ട്രംപ്; അമേരിക്കയുമായി കരാറില്ലെങ്കിൽ ഇരട്ടിച്ചുങ്കം, ഓഹരിയും സ്വർണവും ഇടിഞ്ഞു, കുതിച്ചുകയറി ക്രൂഡ് ഓയിൽ

ഇറക്കുമതി തീരുവ സംബന്ധിച്ച പ്രതിസന്ധികൾ ഒഴിവാക്കാൻ മറ്റു രാജ്യങ്ങൾ ശ്രമിക്കുന്നതിനിടെ, പോര് കൂടുതൽ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഭീഷണി. അമേരിക്കയുമായി വ്യാപാരക്കരാറിൽ എത്താത്ത രാജ്യങ്ങൾക്കുമേൽ അടിസ്ഥാന ഇറക്കുമതി തീരുവ നിലവിലെ 10 ശതമാനത്തിൽ നിന്ന് 15-20 ശതമാനമായി ഉയർത്തുമെന്നാണ് പുതിയ മുന്നറിയിപ്പ്. കരാറിലെത്താൻ ട്രംപ് അനുവദിച്ച സമയം ഓഗസ്റ്റ് ഒന്നുവരെയാണെന്നത് ആശങ്ക കൂട്ടുന്നു. ഇന്ത്യ, ചൈന, ബ്രസീൽ, ലാവോസ്, ഒട്ടേറെ ആഫ്രിക്ക – ലാറ്റിൻ അമേരിക്ക രാജ്യങ്ങൾ, കരീബിയൻ രാജ്യങ്ങൾ തുടങ്ങിയവ ഇനിയും യുഎസുമായി കരാറിൽ എത്തിയിട്ടില്ല.യുഎസും യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞദിവസം ഡീൽ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ യൂണിയനുമേലുള്ള തീരുവ ട്രംപ് 30ൽ നിന്ന് 15 ശതമാനത്തിലേക്ക് കുറയ്ക്കുകയും ചെയ്തു. ഡീലിനെ ആദ്യം സ്വാഗതം ചെയ്തെങ്കിലും പിന്നീട് പല യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളും എതിർപ്പുമായി എത്തിയത് ആശങ്ക കൂട്ടിയിട്ടുണ്ട്. ഡീൽ അമേരിക്കയ്ക്കാണ് കൂടുതൽ നേട്ടമാകുന്നതെന്ന വിമർശനവുമായി അയർലൻഡ് ഉൾപ്പെടെ രംഗത്തെത്തി.∙ ചൈനീസ് വിപണി ഷാങ്ഹായ് 0.21%, ഹോങ്കോങ്ങിന്റെ ഹാങ്സെങ് 1.07% എന്നിങ്ങനെയും നഷ്ടത്തിലായി.
Source link