വീണ്ടും വ്യാപാരയുദ്ധ ഭീഷണി മുറുകുന്നു, നഷ്ടം കുറിച്ച് വിപണി

ഇന്നും രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ശേഷം മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണവസാനിച്ചത്. അമേരിക്കൻ ഫ്യൂച്ചറുകൾ താരിഫ് ഭീഷണിയിൽ കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതും യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ തുടരുന്നതും ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചു. ഓഎൻജിസിയും, ട്രെന്റും നാല് ശതമാനം വീതം വീണതും ഇൻഡസ് ഇന്‍ഡ് ബാങ്കിന്റെയും, എൽ&ടിയുടെയും, ഓട്ടോ ഓഹരികളുടെയും വീഴ്ചയും ഇന്ന് വിപണിക്ക് നിർണായകമായി. എച്ച്ഡിഎഫ്സി ബാങ്കിന്റെ അവസാന നിമിഷത്തിലെ വീഴ്ചയും, റിലയൻസ്ക്രമമായി വീണതും നിഫ്റ്റിയെ 22500 പോയിന്റിൽ താഴെ എത്തിച്ചു. വ്യാപാരയുദ്ധം ആർബിഐ ഇടപെടലുകൾ ആർബിഐ പണവിപണിയിൽ ഇടപെടലുകൾ ആരംഭിച്ചത് നേരത്തെ രൂപയുടെ വീഴ്ച തടഞ്ഞിരുന്നു. എന്നാൽ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 87.40 എന്ന നിലയിലേക്ക് ഇന്ന് വീണു.
Source link