വീല്‍ച്ചെയറില്‍ കാത്തുനിന്ന ആരാധികയുടെ ഫോൺ വാങ്ങി സെൽഫിയെടുത്തുനൽകി ധോനി | VIDEO

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വീല്‍ച്ചെയറില്‍ ഇരിക്കുകയായിരുന്ന ആരാധികയുടെ തനിക്കൊപ്പമുള്ള ഫോട്ടോയെടുക്കണമെന്ന ആഗ്രഹം നിറവേറ്റി നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം എം.എസ്. ധോനി. വിമാനത്താവളം ടെര്‍മിനലില്‍നിന്ന് പുറത്തുവരുന്നതിനിടെയാണ് ഹൃദയസ്പര്‍ശിയായ സംഭവം. ഇതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടെ ധോനി ടെര്‍മിനലിന് പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവം. ധോനിയുടെ വരവ് പ്രതീക്ഷിച്ച് സെല്‍ഫിയെടുക്കാമെന്ന പ്രതീക്ഷയില്‍ വീല്‍ച്ചെയറില്‍ കാത്തിരിക്കുകയായിരുന്നു സ്ത്രീ. അടുത്തെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുനിര്‍ത്തി ധോനി ആരാധികയുടെ അഭ്യര്‍ഥന സ്വീകരിക്കാന്‍ തയ്യാറായി. അദ്ദേഹത്തില്‍നിന്ന് ഫോണ്‍ വാങ്ങിയശേഷം ഇരുവരും ചേര്‍ന്ന് സെല്‍ഫിക്ക് പോസ് ചെയ്തു. തുടര്‍ന്ന് ഫോണ്‍ അവർക്ക് തിരിച്ചുനല്‍കി ധോനി മടങ്ങുകയായിരുന്നു.
Source link