KERALA
വൃക്ക മാറ്റിവയ്ക്കൽ: യു.എസ്.ഐ സമ്മേളനം സമാപിച്ചു

കൊച്ചി: യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (യുഎസ്ഐ) റീനൽ ട്രാൻസ്പ്ലാൻറ് വിഭാഗത്തിന്റെ നാലാമത് വാർഷിക യോഗം ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ചു. യു.എസ്. ഐ പ്രസിഡന്റ് ഡോ. രാജീവ് ടി.പി.സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ അവയവദാന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യവ്യാപകമായി ട്രാൻസ്പ്ലാൻറ് പരിചരണം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. “ദാതാക്കളുടെ കുറവും ശസ്ത്രക്രിയാ സങ്കീർണതകളും ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയിലെ വിവിധ വെല്ലുവിളികളും ഫലപ്രദമായി നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ഇതിനൊപ്പം അവയവദാനമെന്ന ജീവദാന പ്രവൃത്തിയിലുള്ള പൊതുജനാവബോധവും വിശ്വാസവും വളർത്തിയെടുക്കേണ്ടതുണ്ട്, ഡോ. രാജീവ് പറഞ്ഞു.
Source link