KERALA

വെടിക്കോട്ടോടെ വൈഭവ് സൂര്യവംശി; പിന്തുണയുമായി സഞ്ജു, ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെച്ച് രാജസ്ഥാന്‍


ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ കടുത്ത പരിശീലനത്തിലാണ് ടീമുകള്‍. ഐപിഎല്ലിലെ ഇത്തവണത്ത പ്രധാന ശ്രദ്ധാ കേന്ദ്രം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സായിരിക്കും. വൈഭവ് സൂര്യവംശിയെന്ന പതിമൂന്നുകാരന്റെ സാന്നിധ്യം തന്നെയാണ് അതിന് കാരണം. ഐപിഎല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായി അരങ്ങേറാനുള്ള എല്ലാ ഒരുക്കങ്ങളും വൈഭവ് രാജസ്ഥാന്‍ ക്യാമ്പില്‍ നടത്തിവരികായാണ്. പരിശീലനത്തിനിടെ വൈഭവ് തകര്‍പ്പന്‍ ഷോട്ടുകള്‍ പായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചു.വൈഭവ് മികച്ച പ്രകടനം ഈ സീസണില്‍ കാഴ്ചവെക്കുമെന്ന് പറഞ്ഞുകൊണ്ട് പതിമൂന്നുകാരന് പൂര്‍ണ്ണ പിന്തുണയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും രംഗത്തെത്തി.


Source link

Related Articles

Back to top button