KERALA
ചർച്ചയ്ക്കിടെ സ്വന്തം നഗ്നചിത്രം പ്രദർശിപ്പിച്ച് യുഎസ് കോൺഗ്രസ് അംഗം; മുൻ പ്രതിശ്രുത വരനെതിരെ ആരോപണം

വാഷിങ്ടൺ: യുഎസ് കോണ്‍ഗ്രസിലെ ഒരു ചര്‍ച്ചയ്ക്കിടെ റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാവ് നാന്‍സി മേസ് തന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ചത് നാടകീയ സംഭവവികാസങ്ങള്‍ക്കിടയാക്കി. ഇത് തന്റെ മുന്‍ പ്രതിശ്രുത വരന്‍ സമ്മതമില്ലാതെ രഹസ്യമായി റെക്കോര്‍ഡ് ചെയ്തതാണെന്ന് അവകാശപ്പെട്ടായിരുന്നു നാന്‍സി മേസ് ഇത്തരമൊരു പ്രവൃത്തി ചെയ്തത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് യുഎസ് കോണ്‍ഗ്രസിലെ ഓവര്‍സൈറ്റ് കമ്മിറ്റിയുടെ ഒരു യോഗത്തിനിടെയാണ് ഈ സംഭവമുണ്ടായത്. അടുപ്പത്തിലായിരിക്കുന്ന ഘട്ടത്തില്‍ മറ്റുള്ളവരുടെ നഗ്നതകളും ലൈംഗികവേഴ്ചകളും സ്വകാര്യമായി പകര്‍ത്തുന്നതിനെതിരായ ശക്തമായ നിയമത്തിന് വേണ്ടി വാദിക്കുന്നതിനിടെയാണ് നാന്‍സി മേസ് തന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ചത്.
Source link