‘വെടിയേറ്റ് ബോധംപോയി, നാട്ടില്‍ വിളിക്കാന്‍ തുണയായത് ചന്ദനത്തിരിയുടെ കവര്‍’

തിരുവനന്തപുരം: ജോര്‍ദാന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍വെച്ച് ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച മലയാളി തോമസ് ഗബ്രിയേലിന്റെ മൃതദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടില്‍ എത്തിക്കുമെന്ന് എംബസിയില്‍ അറിയിപ്പ് ലഭിച്ചതായി കുടുംബം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് വിവരം. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തോമസ് ഗബ്രിയേലിന്റെ മൃതദേഹം തിരിച്ചെത്തിക്കാനുള്ള വഴിതെളിഞ്ഞത്. മൃതദേഹം എത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെല്ലാം കുടുംബം കത്ത് നല്‍കിയിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരും പ്രതിപക്ഷവുമെല്ലാം തങ്ങള്‍ക്കൊപ്പം നിന്നുവെന്നും കുടുംബം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. താന്‍ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്ന് ജോര്‍ദാനില്‍നിന്ന് വെടിയേറ്റ എഡിസൺ ചാള്‍സ് പ്രതികരിച്ചു. മരിച്ച തോമസ് ഗബ്രിയേലിനൊപ്പമാണ് ചാള്‍സും ജോര്‍ദാനില്‍ എത്തിയത്.
Source link