KERALA

'മുതിര്‍ന്നതാരങ്ങളില്‍ നിന്ന് പഠിക്കണം,200+ സ്‌ട്രൈക്ക് റേറ്റിന് ശ്രമിക്കുമ്പോൾ…';ഉപദേശവുമായി ധോനി


ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎല്‍ മികച്ചതായിരുന്നില്ല. പാതിവഴിയില്‍ മഹേന്ദ്ര സിങ് ധോനി നായകനായി തിരിച്ചെത്തിയെങ്കിലും ടീം പ്ലേ ഓഫ് കാണാതെ പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനോട് തോറ്റതോടെ ടീം അവസാനസ്ഥാനത്തേക്ക് വീണു. മത്സരത്തില്‍ യുവതാരങ്ങളായ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നാലെ യുവതാരങ്ങള്‍ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹേന്ദ്ര സിങ് ധോനി. യുവതാരങ്ങള്‍ മുതിര്‍ന്ന താരങ്ങളില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്നും സമ്മര്‍ദത്തിലാകരുതെന്നും ധോനി പറഞ്ഞു. ചെന്നൈക്കായി മാത്രെ 20 പന്തില്‍ നിന്ന് 40 റണ്‍സെടുത്തിരുന്നു. എട്ടുഫോറുകളും ഒരു സിക്‌സറും താരം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി പതിന്നാലുകാരന്‍ വൈഭവും വെടിക്കെട്ട് നടത്തി. 27 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ താരം 57 റണ്‍സെടുത്താണ് പുറത്തായത്. സീസണിലുടനീളം ഇരുതാരങ്ങളുടെയും പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Source link

Related Articles

Back to top button