KERALA
‘വെട്ടിമാറ്റിയാലും അവ വേദനിപ്പിക്കും’; ആ രംഗങ്ങൾ എമ്പുരാന്റെ ‘ഫാന്റം ലിംപു’കൾ ആകുമെന്ന് എൻ എസ് മാധവൻ

മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡചിത്രം എമ്പുരാനെ പിന്തുണച്ച് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. വെട്ടിമാറ്റപ്പെടുന്ന രംഗങ്ങള്‍ എമ്പുരാന്റെ ഫാന്റം ലിംപുകളാകുമെന്ന് അദ്ദേഹം പറഞ്ഞു. ധീരമായ സിനിമയാണ് എമ്പുരാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ശരീരത്തില്‍ നിന്ന് മുറിച്ചുമാറ്റിയതോ നഷ്ടപ്പെട്ടതോ ആയ അവയവങ്ങള്‍ അവിടെ തന്നെ ഉണ്ടെന്ന തോന്നലാണ് ഫാന്റം ലിംപ്. മുറിച്ചുമാറ്റപ്പെട്ടെങ്കിലും അത് അവിടെ തന്നെയുള്ളതായി തോന്നും. ചിലപ്പോള്‍ വേദനയും ചൊറിച്ചിലും ചലനങ്ങളുമുണ്ടാക്കും. മുറിച്ചുമാറ്റപ്പെട്ട രംഗങ്ങള്‍ എമ്പുരാന്റെ ഫാന്റം ലിംപുകളാകാന്‍ പോകുകയാണ്. എന്തൊരു ധീരമായ സിനിമ!’ – എന്‍.എസ്. മാധവന്‍ എക്‌സില്‍ കുറിച്ചു.
Source link