Uncategorized
വെല്ലുവിളികളുടെ നടുവിൽ ഓഹരി വിപണി; വിദേശ നിക്ഷേപ നഷ്ടം 34,574 കോടി

വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് കഴിഞ്ഞ മാസം വിറ്റുമാറിയത് 34,574 കോടി രൂപ മൂല്യമുള്ള നിക്ഷേപങ്ങൾ. ഇതോടെ ഈ വർഷത്തെ ആകെ പിൻവലിക്കൽ 1.12 ലക്ഷം കോടി രൂപയായി മാറി.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതിച്ചുങ്കം സംബന്ധിച്ച പ്രഖ്യാപനങ്ങളും അമേരിക്കയിലെ ബോണ്ട് വരുമാനവും ഡോളറിന്റെ കരുത്തും ഉയർന്നതും ഇന്ത്യൻ കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത മൂന്നാംപാദഫലങ്ങളുമെല്ലാം വിദേശ നിക്ഷേപകരുടെ വിൽപനയെ സ്വാധീനിക്കുന്നുണ്ട്. ജനുവരിയിൽ പിൻവലിച്ചത് 78,027 കോടി രൂപയാണ്.
Source link