വെല്ലൂരിൽ മെഡിക്കൽ കോഴ്സ് പ്രവേശനം: ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ, ഗ്രൂപ്പ് എ, ബി അപേക്ഷ മാർച്ച് 28 വരെ

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു (https://admissions.cmcvellore.ac.in). ട്യൂഷൻ ഫീ തീരെക്കുറഞ്ഞ തോതിൽ മാത്രം. ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ, മൊത്തം ഫീസ് 84,330 രൂപ. എംജിആർ മെഡിക്കൽ സർവകലാശാലയിലെ നിബന്ധനകളറിയാൻ www.tnmgrmu.ac.in എന്ന സൈറ്റ് നോക്കണം. ആന്ധ്രയിലെ ചിറ്റൂരിലുള്ള പ്രോഗ്രാമുകൾക്ക് എൻടിആർ സർവകലാശാല: https://drntr.uhsap.in. 28 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. നീറ്റൊഴികെ, എൻട്രൻസ് പരീക്ഷകളുടെയും മറ്റും തീയതിക്രമങ്ങൾ പ്രോസ്പെക്ടസിൽ. എംബിബിഎസിന് അപേക്ഷിക്കുന്നവർക്ക് നഴ്സിങ്, അലൈഡ് ഹെൽത്ത് കോഴ്സുകൾക്കും അപേക്ഷിക്കാം. ഗ്രൂപ്പ് എ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി) എംബിബിഎസ്: ദേശീയതല എൻട്രൻസ് പരീക്ഷയായ നീറ്റിൽ (NEET UG 2025) യോഗ്യത നേടണം. ആകെ 100 സീറ്റ്. ഇതിൽ 50 സീറ്റ് മാനേജ്മെന്റ് ക്വോട്ട (ഓപ്പൺ 2, മൈനോറിറ്റി 38, സിഎംസി സ്റ്റാഫ് 10) മാനേജ്മെന്റ് തിരഞ്ഞെടുക്കും. ബാക്കി 50 സർക്കാർ സീറ്റ് (ക്രിസ്ത്യൻ 20, സർക്കാർ ക്വോട്ട 30). എല്ലാ സീറ്റിലെയും സിലക്‌ഷൻ നീറ്റ് റാങ്ക് അടിസ്ഥാനത്തിൽ. മറ്റു ഗ്രൂപ്പ് എ (ബാച്‌ലർ) പ്രോഗ്രാമുകൾ: ബിഎസ്‌സി നഴ്‌സിങ് (വെല്ലൂരും ചിറ്റൂരും), ബിഒടി, ബിപിടി, മെഡിക്കൽ ലാബ് ടെക്, ഒപ്‌റ്റോമെട്രി, മെഡിക്കൽ റെക്കോർഡ്‌സ് സയൻസ്, ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പതോളജി, ക്രിട്ടിക്കൽ കെയർ, ഡയാലിസിസ് ടെക്, ന്യൂക്ലിയർ മെഡിസിൻടെക്, പ്രോസ്‌തെറ്റിക്‌സ്& ഓർതോടിക്സ്, റേഡിയോഗ്രഫി & ഇമേജിങ്, റേഡിയോതെറപ്പി, മെഡിക്കൽ സോഷ്യോളജി, കാർഡിയോ പൾമനറി പെർഫ്യൂഷൻ, ഓപ്പറേഷൻ തിയറ്റർ & അനസ്തീസിയ, ന്യൂറോ ഇലക്‌ട്രോ ഫിസിയോളജി, ആക്സിഡന്റ് & എമർജൻസി കെയർ, കാർഡിയാക് ടെക്, റെസ്പിറേറ്ററി തെറപ്പിഗ്രൂപ്പ് ബി ഡിപ്ലോമ, പിജി ഡിപ്ലോമ, അലൈഡ് ഹെൽത്ത് സയൻസസ് പിജി – ഡിഗ്രി / ഫെലോഷിപ് കോഴ്സുകൾ ഗ്രൂപ്പ് ബിയിൽ പെടും. ഡിപ്ലോമ: നഴ്സിങ്, റേഡിയോഡയഗ്‌നോസിസ് ടെക്, യൂറോളജി ടെക്‌നോളജി, അനസ്‌തീസിയ ടെക്‌നോളജി, ഹാൻഡ് & ലെപ്രസി ഫിസിയോതെറപ്പി, മെഡിക്കൽ ലാബ് ടെക് (വെല്ലൂരും ചിറ്റൂരും), ഒപ്‌റ്റോമെട്രി (ചിറ്റൂരിൽ), സ്റ്റെറിലൈസേഷൻ ടെക് (ചിറ്റൂരിൽ), ഹോസ്പിറ്റൽ എൻജിനീയറിങ് & എക്വിപ്മെന്റ് മെയിന്റനൻസ് പിജി ഡിപ്ലോമ: ഹിസ്‌റ്റോപതോളജി ലാബ് ടെക്, മെഡിക്കൽ മൈക്രോബയോളജി, കാർഡിയാക് ടെക്‌നോളജി, സൈറ്റോ ജനറ്റിക്‌സ്, ജനറ്റിക് ഡയഗ്‌നോസിസ് ടെക്‌നോളജി, കമ്യൂണിറ്റി ഹെൽത്ത് മാനേജ്‌മെന്റ്, ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ, ഹെൽത്ത് ഇക്കണോമിക്‌സ്, ക്ലിനിക്കൽ പാസ്‌റ്ററൽ കൗൺസലിങ്, ഡയറ്ററ്റിക്സ് മറ്റു ചില പ്രോഗ്രാമുകൾ എ) സർട്ടിഫിക്കറ്റ് കോഴ്സുകൾ (പിജി / സ്പെഷ്യൽറ്റി തലങ്ങളിൽ): ആക്സിഡന്റ് & എമർജൻസി മെഡിസിൻ, അഡ്വാൻസ്ഡ് ജനറൽ ഡെന്റിസ്ട്രി, പാലിയേറ്റീവ് മെഡിസിൻ, ലേസർ ഡെന്റിസ്ട്രി – അപേക്ഷ മേയ് 7 വരെ. ബി) മെഡിക്കൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്സ്: പ്രവേശനം എംഡി, എംഎസ്, സമാന യോഗ്യതയുള്ളവർക്ക്. അപേക്ഷ മേയ് 7 വരെ. സി) എംപിടി / എംഒടി: അപേക്ഷ 28 വരെ. ഡി) എംഎസ് ബയോ–എൻജിനീയറിങ്. ബയോമെഡിക്കൽ /ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ / മെക്കാനിക്കൽ/ മെക്കട്രോണിക്സ് / ഐടി / കംപ്യൂട്ടർ എൻജിനീയറിങ് ബിടെക്കുകാർക്ക് അപേക്ഷിക്കാം. ഗേറ്റ് സ്കോർ അഭികാമ്യം. അപേക്ഷ ജൂൺ 4 വരെ. ഇ) പിജി നഴ്സിങ്: എംഎസ്‌സി (മെഡിക്കൽ–സർജിക്കൽ /പീഡിയാട്രിക് /ഗൈനക് /കമ്യൂണിറ്റി ഹെൽത്ത് /സൈക്യാട്രിക്), പോസ്റ്റ് ബേസിക് ബിഎസ്‌സി, പോസ്റ്റ് ബേസിക് ഡിപ്ലോമ, ഫെലോഷിപ് (ഫാമിലി നഴ്സ് പ്രാക്ടിസ് /റെസ്പിരേറ്ററി നഴ്സിങ് / പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ). അപേക്ഷ മാർച്ച് 28 വരെ.
Source link