‘വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രി മറുപടിപറയണം, ലീഗിന് തീറെഴുതിയ ജില്ലയല്ല മലപ്പുറം’

കോഴിക്കോട്: മലപ്പുറം പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. വെള്ളാപ്പള്ളിയുടേത് ആർഎസ്എസ് അജണ്ടയാണെന്നും ആർഎസ്എസിന്റെ കോടാലിയാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹം വിമർശിച്ചു. നല്ലൊരു ഡീലറായ അദ്ദേഹം രാജീവ് ചന്ദ്രശേഖറുമായി ഡീലുണ്ടാക്കിയെന്നും കെ.എം. ഷാജി കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ ചെയർമാൻ ആക്കിയത് മുഖ്യമന്ത്രിയാണ്. വെള്ളാപ്പള്ളിക്ക് ബുദ്ധിയില്ല, മുഖ്യമന്ത്രിക്കും ബുദ്ധിയില്ലേയെന്ന് ചോദിച്ച അദ്ദേഹം വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നവോത്ഥാന സമിതിയിൽ നിന്നും വെള്ളാപ്പള്ളി മാറിയില്ലെങ്കിൽ രാജിവെച്ചൊഴിയാൻ സിപിഎമ്മുകാർ തയ്യാറാവണം. വെള്ളാപ്പള്ളി പറഞ്ഞത് ലീഗ് അവഗണിക്കില്ല. സൂക്ഷ്മതയോടെ പ്രതികരിക്കുമെന്നും കെ.എം. ഷാജി പറഞ്ഞു.
Source link