KERALA
പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ കറാച്ചി ബേക്കറി അടിച്ചു തകർത്തു

ഹൈദരാബാദ്: ഇന്ത്യ- പാക് സംഘർഷത്തിന് അയവു വരുന്നതിനിടെ ഹൈദരാബാദിലെ കറാച്ചി ബേക്കറി ഒരു സംഘം ആളുകൾ അടിച്ചുതകർത്തു. ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സംഘപരിവാർ അനുകൂല സംഘടനകളിൽ പെട്ടവരുടെ സംഘം ബേക്കറി അടിച്ചു തകർത്തത്.ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷംഷാബാദിലെ കറാച്ചി ബേക്കറിക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയ സംഘമാണ് അതിക്രമം കാട്ടിയത്. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസിന് സംഭവം കൂടുതൽ വഷളാവാതെ നിയന്ത്രിക്കാനായി. ബേക്കറി ജീവനക്കാർക്കാർക്കും പരിക്കില്ല.
Source link